Saturday, October 26, 2013

ഇമാം ശാഫിഈ(റ) ജീവിതവും കവിതയും

ملف:الإمام الشافعي.jpg
ഇമാം ശാഫിഈയുടെ മഖ്‌ബറ(ഈജിപ്ത്)

പൂർണ്ണ നാമം: മുഹമ്മദ് ബിൻ ഇദ്രീസ് അൽ ശാഫി.
ഖുറൈശി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ മുത്വലിബി പരമ്പരയിൽ ശാഫിഈയുടെ മകൻ ഉസ്മാന്റെ മകൻ അബ്ബാസിന്റെ മകൻ, ഇദ്രീസിന്റെ മകൻ മുഹമ്മദ്. മാതാവ്: ഫാതിമ. ഓമനപ്പേര്‌: അബൂ അബ്ദുല്ല.
ജനനം: ഹിജ്‌റ 150 (AD 766) പാലസ്തീനിലെ ഗാസയിൽ.
മൂന്നാമത്തെ പിതാമഹൻ ശാഫിതിരുനബിയെ നേരിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് സാഇബ്ബദ യുദ്ധത്തിൽ പിടിക്കപ്പെടുകയും മോചി പ്പിക്കപ്പെട്ട ശേഷം ഇസ്ലാം സ്വീകരിക്കുകയുമായിരുന്നു.ശാഫിഈയുടെ പിതൃ പരമ്പര അബ്ദുമനാഫിൽ തിരുനബിയുടെ പരമ്പരയുമായി സന്ധിക്കുന്നു.
ഇമാം ശാഫി()യുടെ പിതാവ് ഉപജീവന മാർഗ്ഗവുംതേടി മക്കയിൽ നിന്നും പാലസ്തീനിലേക്ക് പുറപ്പെടുകയായിരുന്നു. അവിടെ വെച്ചാണ് ശാഫി ജനിക്കുന്നത്. അധികം താമസിയാതെ പിതാവ് മരണപ്പെട്ടു. രണ്ടുവയസ്സായപ്പോൾ മാതാവ് കുഞ്ഞിനെയും കൂട്ടി മക്കയിലെ ബന്ധുക്കളുടെയടുത്തെത്തി. ചെറുപ്പ ത്തിലേ ഉമ്മ കുഞ്ഞിനെ ഓത്തിനിരുത്തി. കടുത്തസാമ്പത്തിക പ്രയാസത്താൽ കഷ്ടപ്പെട്ടിരുന്ന കുടുംബത്തിന് ഉസ്താദിന് കൊടുക്കാൻ പോലും പണമുണ്ടാ യിരുന്നില്ല. അതുകൊണ്ടു തന്നെ കുഞ്ഞു ശാഫി ഓത്തുപള്ളിയിൽ അവഗണി ക്കപ്പെട്ടു. എന്നാൽ മിടുക്കനായ ബാലൻ ഉസ്താദ് സദസ്സിൽ നിന്നെഴുന്നേറ്റു പോകുമ്പോൾ കേട്ടു പഠിച്ച പാഠങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാൻ തുടങ്ങി. ഇതു ശ്രദ്ധിച്ച ഉസ്താദ് അതൊരു പകരമായി സ്വീകരിച്ച് ശാഫിഈയെ പഠനം തുട രാനനുവദിച്ചു. ഏഴാംവയസ്സിൽ ശാഫി ഖുർആൻ ഹൃദിസ്ഥമാക്കി. മസ്ജി ദുൽഹറമിലെ ദർസുകളിൽ നിന്ന് ഖുർആനിലും ഹദീസിലും അവഗാഹം നേടി. അങ്ങിനെയിരിക്കെ പതിവുപോലെ ഒരിക്കൽ ഈജിപ്തിലെ പ്രശസ്ത പണ്ഡിതൻ ലൈസുബിൻ അദ് മക്കയിലെത്തിലെത്തി. ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്ന് ഹുദൈൽ ഗോത്രത്തിനൊപ്പം ചേർന്ന് ശുദ്ധമായ അറബി യിൽ നൈപുണ്യം നേടാൻ അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ ശിഷ്യന്മാരെ ഉദ്ബോദനം ചെയ്തു. സദസ്സിലുണ്ടായിരുന്ന ശാഫി ഉപദേശം സ്വീകരിച്ച് വർഷങ്ങളോളം ഹുദൈൽ ഗോത്രത്തിന്റെ കൂടെ ചേർന്ന് അറബിയിൽ അഗാധമായ പാണ്ഡിത്യം നേടി. ഇതിനിടയിൽ ഒരിക്കൾ സുബൈരികളിൽ പെട്ട ഒരാൾ ശാഫിഈ യോട് ഭാഷാ പരിശീലനത്തിനു കൂടെ മതപഠനവും കൂടി തുടങ്ങിയാൽ വളരെ കേമമായിരിക്കുമെന്ന് ഉപദേശിച്ചു. അതിനു താൻ ആരെയാണു സമീപിക്കേ ണ്ടതെന്നു ചോദിച്ചപ്പോൾ മദീനയിൽ ചെന്ന് ഇമാം മാലി കി()നെ കാണാൻ അദ്ദേഹംഉപദേശിച്ചു. അങ്ങനെ ശാഫി‌ഈ മദീനയിലേക്കു പോകാൻ തീരു മാനിച്ചു. പോകുന്നതിനുമുമ്പേ ഇമാം മാലികിന്റെ()ഹദീസ് ഗ്രന്ഥമായ മുവത്വഒമ്പതു ദിവസം കൊണ്ട് ഹൃദിസ്ഥമാക്കി. ശേഷം മക്കയിലെ ഗവർണറുടെ ശു പാർശക്കത്തുമായി മദീനയിലേക്കു തിരിച്ചു. അന്ന് ശാഫിഈക്ക് 20 വയസ്സാ യിരുന്നു പ്രായം. മദീനയിലെത്തി ഇമാം മാലികിനെ കണ്ട മാത്രയിൽ തന്നെ ശാഫിഈയുടെ കഴിവുകൾ അദ്ദേഹം തിരിച്ചറിഞ്ഞു. അല്ലാഹുവിന്റെ പ്രവാചകന്റെ വിജ്ഞാനം നേടാൻ റെക്കമന്റിന്റെ ആവശ്യമില്ല എന്നു പറഞ്ഞു കൊണ്ട് കൊടുത്ത കത്ത് അദ്ദേഹം വലിച്ചെറിഞ്ഞു.
മദീനയിൽ വെച്ചാണ് ശാഫി‌ഈ(റ) ഹനഫീ മദ്ഹബിന്റെ രണ്ടാമത്തെ ഇമാമായി അറിയപ്പെടുന്ന മുഹമ്മദ് ബിൻ അൽ ഹസനെ()യും, ഇമാം അഫർ അൽ സാദിഖ്(), ഈജിപ്ത് പണ്ഡിതൻ ലൈസുബ്ൻ ദ് എന്നിവരുടെ ശിഷ്യന്മാരുമാരെയും പരിചയപ്പെടുന്നത്. പിന്നീടൊരിക്കൽ ഈജിപ്തിലെത്തി യപ്പോൾ അദ്ദേഹത്തിന് ഈ സൌഹൃദങ്ങൾ വളരെ ഉപകാരപ്പെട്ടു. ഇമാം മാലിക് () മരിക്കുന്നതു വരേ - 16 വർഷം - മക്കയിൽ കഴിഞ്ഞു കൂടി. അതിനു ശേഷം അദ്ദേഹത്തിനവിടെ നിൽക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഇമാം വീണ്ടും മക്കയിലെത്തി. യമനിലെ ഗവർണർ അന്നു മക്കയി സന്ദർശനം നടത്തുന്ന സമയമായിരുന്നു അത്. ഇമാം ശാഫിഈയെ കുറിച്ച് കേട്ടറിഞ്ഞ ഗവർണർ അദ്ദേഹത്തെ യമനിലേക്ക് ക്ഷണിച്ചു. യമനിലെത്തിയ ശാഫിഈയെ നജ്റാ നിലെ ഗവർണറായി നിയമിച്ചു. അന്നത്തെ യമനിലെ ഗവർണർ ക്രൂരനും ദുഷ്ട നുമായിരുന്നു. അദ്ദേഹത്തിന്റെ അനീതിക്കെതിരെ ഇമാം ശബ്ദിച്ചു. അതദ്ദേഹ ത്തിനു തീരെ രസിച്ചില്ല. അക്കാലത്ത് ഒമ്പതോളം അലവി പക്ഷക്കാർ യമ നിൽ ഭരണ കൂടത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇമാംശാഫിഈയും ഇവർ ക്കൊപ്പം ചേർന്ന് ഭരണം പിടിച്ചെടുക്കാൻ പദ്ധതിയിടുന്നുണ്ടെന്നാരോപിച്ച് യമനിലെ ഭരണാധികാരി ബാഗ്ദാദിലുള്ള ഖലീഫ ഹാറൂൺഅൽറശീദിനു ക ത്തയച്ചു. കത്തു കിട്ടിയ ഖലീഫ ഇമാമിനെയടക്കം മുഴുവൻ പേരെയും പിടിച്ചു കെട്ടി തന്റെ മുമ്പിലെത്തിക്കാൻ ഉത്തരവിട്ടു. അങ്ങിനെ അവർക്കൊപ്പം ഇമാ മിനെയും അറസ്റ്റു ചെയ്ത് ഹാറൂൺ റശീദിന്റെ സമക്ഷത്തിലെത്തിച്ചു. ഹി. 184-ലായിരുന്നു അത്. അന്ന് ഹാറൂൻ റശീദിന്റെ കൂടെ മുഹമ്മദ്ബിൻ അൽ ഹസനു മുണ്ടായിരുന്നു. ശാഫിഈഇമാമിനെ അദ്ദേഹം ഖലീഫക്കു പരിചയപ്പെടുത്തി ക്കൊടുത്തു. പിന്നീട് അദ്ദേഹവുമായി നടത്തിയ പ്രസിദ്ധമായ സംഭാഷണങ്ങ ളിൽ ഹാറൂൺ റശീദ് ആശ്ചര്യപ്പെടുകയും അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. ഇമാം ശാഫിഈയുടെ ഉപദേശങ്ങൾ കേട്ട് കണ്ണീർ വാർത്ത റശീദ് അദ്ദേഹത്തിന് അമ്പതിനായിരം പണം പാരിതോഷികമായി നൽകി. അത ദ്ദേഹം അവിടുത്തെ പാറാവുകാർക്കും ഭൃത്യന്മാർക്കുമായി വിതരണം ചെയ്തു. പിന്നീട് രണ്ടു കൊല്ലം ബാഗ്ദാദിൽ കഴിഞ്ഞു കൂടി. മുഹമ്മദ് ബിൻ അൽ ഹസനുമായി കൂടുതൽ അടുത്തു. ഇഷ്ടമുള്ളിടത്ത് ന്യായാധിപനായി ഉദ്വോഗ ത്തിലേറാൻ ഖലീഫ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.  അതു നിരസിച്ച ഇമാം മക്കയിലേക്കു തിരിക്കാൻ അനുവാദം ചോദിച്ചു. ഹി. 195- അദ്ദേഹം വീണ്ടും ബാഗ്ദാദിലെത്തി. അവിടെ വെച്ച് അഹമ്മദുബിൻ ഹമ്പൽ() ശാഫി ഇമാമിന്റെ ശിഷ്യനായി ചേർന്നു. ഇക്കാലയളവിലാണ് രിസാല, അൽ ഉമ്മ്, എന്നീ ഗ്രന്ഥങ്ങൾ ക്രോഢീകരിക്കുന്നത്. രണ്ടു വർഷം അവിടെ കഴിഞ്ഞു കൂടിയ ശേഷം വീണ്ടും മക്കയിലെത്തി. ഹി. 198- മൂന്നാമതും ബാഗ്ദാദിൽ എത്തി. ഏതാനും മാസങ്ങൾ അവിടെ കഴിഞ്ഞ ശേഷം നേരെ ഊജിപ്തി ലേക്കു പോകാൻ അദ്ദേഹത്തിന് ഒരുൾവിളിയുണ്ടായി. ഹി.199- ഈജിപ്തി ലെത്തി. അന്ന് അ്മൂനായിരുന്നു ഖലീഫ. അവിടെ വിജ്ഞാന പ്രചരണ ത്തിൽ മുഴുകിയ ഇമാമിനെ സാധാരണക്കാരും പണ്ഡിതന്മാരും ഒരു പോലെ ആദരിച്ചു. എന്നാൽ മാലികി മദ്ഹബിൽ പെട്ട ഫിത്യാൻ എന്ന പണ്ഡിതൻ ഒരിക്കൽ ഇമാം ശാഫിഈയുമായി വാഗ്വാദത്തിലേർപ്പെട്ടു. വാദപ്രതിവാദത്തിൽ തോറ്റുപോയ ഫിത്യാൻ ഇമാമിനെ ഏറെ നേരം തെറിവിളിച്ചു. ഇമാം ഒരക്ഷരം മറുപടി പറഞ്ഞില്ല. അഹ്ലു ബൈതിൽ പെട്ട ഒരാളെ ചീത്ത പറഞ്ഞു എന്ന കുറ്റത്തിന് അധികാരികൾ ഫിത്യാനെ ചാട്ട വാറടിക്കുകയും ഒട്ടകപ്പുറത്തു കയറ്റി നാടു ചുറ്റിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരം എന്ന നിലക്ക് ഫിത്യാന്റെ അനുയായികൾ ഒരിക്കൾ ഇമാം ശാഫിഈയുടെ ദർസിലേക്ക് സംഘടിച്ചെത്തി. ശിഷ്യന്മാരെല്ലം ക്ലാസു കഴിഞ്ഞു പുറത്തു പോയ തക്കം നോക്കി അവർ മുട്ടൻ വടികളുമായി ഇമാം ശാഫിഈയെ പൊതിരെ മർദ്ധിച്ചു. ബോധ രഹിതനായ ഇമാമിനെ വീട്ടിലെത്തിച്ചു. ബോധം തെളിഞ്ഞപ്പോൾ ഇമാം, നഫീസത്ത് ബീവിയുടെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു. ‘അല്ലാഹു വുമായി നല്ലൊരു കൂടിക്കാഴ്ചയുണ്ടാവട്ടെ!. അവനെ കടാക്ഷിച്ച് ആനന്ദം നുകരാൻ ഭാഗ്യമുണ്ടാവട്ടെഎന്ന ആശംസയാണ് അവർ മറുപടിയായി നൽകി യത്. തന്റെ അന്ത്യം അടുത്തിട്ടുണ്ടെന്ന് വാക്കിലൂടെ ഇമാം മനസ്സിലാക്കി.
ഹി. 204 റജബ് 27 വെള്ളിയാഴ്ച രാത്രി നക്ഷത്രം അസ്തമിച്ചു.
അബൂഉസ്മാൻ മുഹമ്മദ്, അബുൽഹസൻ എന്നീ രണ്ട് ആൺ മക്കളും സൈന ഫാതിമ എന്നീ രണ്ടു പെൺമക്കളുമായിരുന്നു ഇമാമിനുണ്ടായിരുന്നത്. ഹി.608- കാമിൽഅയ്യൂബി രാജാവ് അദ്ദേഹത്തിന്റെ മഖ്ബറയ്ക്കു മുകളിൽ വലിയ ഒരു ഖുബ്ബ പണിതു. 1186- അലി ബേക് ഒന്നാമൻ ഖുബ്ബ പുതുക്കിപ്പണിതു. 1322- മതകാര്യ വകുപ്പ് അവിടെ ഒരു പള്ളിയും നിർമ്മിച്ചു.
ഉത്തമ നൂറ്റാണ്ട്
തിരുനബിയുടെ അനുചരന്മാരായ സ്വഹാബിമാരുടെ കാലം കണക്കാക്കുന്നത് അവിടുത്തെ വിയോഗത്തിനു ശേഷം നൂറു വർഷമാണ്. ഹിജ് 110-ലാണ് അവസാനത്തെ സഹാബിയായ ആമിറുബിനു വാസിലതുല്ലൈസി() അന്തരി ക്കുന്നത്. സഹാബികളെ പിന്തുടർന്നു വന്ന മുസ്‌ലിംകളെ താബിഉകളെന്നു വിളിക്കുന്നു. താബിഉകളുടെ കാലം അവസാനിക്കുന്നത് ഹി. 150 ലാണ്. ഇമാം അബൂ ഹനീഫ() മരിക്കുന്നതും ഇമാം ശാഫി () ജനിക്കുന്നതും ഇതേ വർഷ മാണ്. ഇമാം മാലിക് () ഇമാം ശാഫി‌യുടെ ഗുരുവും ഇമാം അഹ്‌മദു ബിൻ ഹമ്പ() ശിഷ്യനുമാണ. ചുരുക്കി പറഞ്ഞാൽ നാലു മദ്‌ഹബുകളും രൂപപ്പെ ടുന്നതും പ്രചാരണം സിദ്ധിക്കുന്നതും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാകുന്നു. അതായത് ദിവ്യപ്രകാശത്തോട് ഏറ്റവും അടുത്തു നിൽക്കുന്നവരാണ് മദ്‌ഹബുകളുടെ ഇമാമുകളായ മഹാരഥന്മാർ. സ്വഹാബികളും താബിഉകളും ഇസ്‌ലാമിന്റെ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗത്തേക്കെത്തിക്കുന്നതിലും ഭരണ സംവി ധാനത്തെ നിലനിർത്തുന്നതിലും ഇസ്‌ലാമിക സാമ്രാജ്യത്തെ വികസിപ്പിക്കുന്ന തിലും നിരതരായി. വിശുദ്ധഖുർ‌ആൻ വരമൊഴിയിലാക്കി സംരക്ഷിക്കുക എന്ന അടിസ്ഥാനപരമായ സേവനം നിർവ്വഹിച്ചത് സഹാബിമാരാണ്. അവർക്കു ശേഷം വന്നവർ ഹദീസുകൾ സംരക്ഷിക്കുന്നതിൽ ജാഗരൂകരായി. മദ്‌ഹബിന്റെ ഇമാമുമാർ ഖുർ‌ആനിനെയും ഹദീസിനെയും വ്യാഖ്യാനിച്ചു കണ്ടെത്തിയ നിയമ സംഹിതകൾ ക്രോഡീകരിച്ച് പൊതുജനത്തിനു സമർപ്പിച്ചു.
ഇമാം ശാഫി‌ഈ () എന്ന കവി
ഇമാം ശാഫി() പയറ്റിത്തെളിഞ്ഞ ഒരു കവിയും കൂടിയാണെന്ന സത്യം പലർക്കുമറിയില്ല. ഒരു കവിയായി അറിയപ്പെടാൻ ആഗ്രഹിക്കാത്തതു കൊണ്ടായി രിക്കാം അദ്ദേഹത്തിന്റെ ജീവിത കാലത്തൊന്നും ഒരു കാവ്യ  സമാഹാരം പുറത്തിറങ്ങാതിരുന്നത്. മറ്റനേകം ഗ്രന്ഥങ്ങളിലായി ചിതറിക്കിടന്നിരുന്ന കവിതകൾ ആദ്യമായി സമാഹരിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഡോ. ഈമീൽ ബദീഅ് യ‌അ്ഖൂബ് തന്റെ ദീവാൻ സമാഹാരത്തിന്റെ ആമു ഖത്തിൽ ഇങ്ങനെ പറയുന്നു. “ഒരു നിവേദകരും ശാഫി‌ഈ ഇമാമിന് ഒരു ദീവാനുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇമാംശാഫി‌ഇ()യുടെ കവിതകൾ ശേഖരിച്ച് ആദ്യമായി പ്രസിദ്ധീകരിച്ചത് 1903- കൈറോവിൽ വെച്ചായിരി ക്കാനാണ് സാധ്യത. മുഹമ്മദ് മുസ്ഥഫ എന്നയാൾ സമാഹരിച്ച ഈപുസ്തക ത്തിനു 47പേജുകളാണുണ്ടായിരുന്നത്.പിന്നീട് മഹ്‌മൂദ് ഇബ്‌റാഹീം ഹൈബ 1911- മറ്റൊരു ദീവാ‍ൻ പുറത്തിറക്കി. ഇതേ ഗ്രന്ഥം വിശദമായ പഠനങ്ങ ളോടെ 1961 സുഹ്‌ദിയകുൻ പുന:പ്രസിദ്ധീകരിച്ചു. ഗവേഷകന്മാർ കൂടുതലും ആശ്രയിക്കുന്നത് ഗ്രന്ഥമാണ്. ദാറു സഖാഫയാണ് പ്രസാധകർ. ദാറൽ ജൈൽ പ്രസിദ്ധീകരിച്ച മുഹമ്മദ് അൽസ‌അബിയുടെ സമാഹാരമാണ് കൂടു തൽ തവണ പ്രസിദ്ധീകരിച്ച ഗ്രന്ഥം. ദാർഅൽകുതുബ് അൽ ഇൽമിയ്യ പ്രസി ദ്ധീകരിച്ച നഈം സർസൂറിന്റെ ദീവാൻ കൂടുതൽ സൂക്ഷ്മമായ പഠനങ്ങൾ ഉൾ കൊള്ളുന്നു”.
ശാഫി‌ഈ കവിതകൾ ആത്മാഭിമാനത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും ആത്മസംതൃപ്തിയുടെയും മകുടോദാഹരണങ്ങളാണ്. എന്തു പ്രതിസന്ധി നേരിട്ടാലും അന്തസ്സും അഭിമാനവും വിട്ടു കളിക്കരുതെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വരികൾ. വിജ്ഞാനത്തിന്റെ പ്രാധാന്യവും പണ്ഡിത ന്മാരുടെപവിത്രതയും എടുത്തു കാണിക്കുന്ന കവിതകളും നിരവധിയുണ്ട്. മറ്റു ചിലത് കറകളഞ്ഞ ഉപദേശങ്ങളാണ്. പരിത്യാഗത്തെയും യാത്രകളെയും മഹത്വവൽക്കരിക്കുന്ന രചനകളും ധാരാളം കാണാം. പ്രവാചകുടുംബത്തോ ടുള്ള സ്നേഹത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെടുന്നുവെങ്കിൽ ആക്ഷേപം ഒരംഗീകാരമായി കരുതുന്നയാളാണ് താനെന്ന് അദ്ദേഹം പല തവണ പറയു ന്നുണ്ട്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും വിശ്വാസത്തിൽ അധിഷ്ഠിതമായ നെഞ്ചുറപ്പും അദ്ദേഹത്തിന്റെ കവിതകൾ തുറന്നു കാട്ടുന്നു.
എന്റെ വിവർത്തനം
ഏകദേശം 16 വർഷങ്ങൾക്കു മുമ്പ്, എന്റെ മൂത്താപ്പയുടെ മകൻ അബ്ദുള്ള കട്ടയാട് സഖാഫി ദുബായിൽ നിന്നും ലീവിനു നാട്ടിൽ വന്നപ്പോൾ കുറേ അറബി കിതാബുകൾ കൊണ്ടു വന്നിരുന്നു. അക്കൂട്ടത്തിൽ ഒരു ദീവാനുശ്ശാഫി‌ഇയും ഉണ്ടായിരുന്നു. ഞാനതവിടെ നിന്നും സമർത്ഥമായി പൊക്കി. അന്ന് അറബി ഭാഷ നന്നായി വശമില്ലായിരിന്നിട്ടു കൂടി അതിലെ ചില കവിതകൾ എന്നെ ആശ്ചര്യപ്പെടുത്തി. സിംഹങ്ങൾ കാട്ടിൽ വിശന്നു ചാവുമ്പോഴും പട്ടികൾ ആട്ടിറച്ചി സുഭിക്ഷമായി ഭക്ഷിക്കുന്നുഎന്നു തുടങ്ങിയ ഏതാനും കവിതകൾ എന്റെ ഉമ്മയ്ക്കു വായിച്ചുകേൾപ്പിച്ചത് ഇന്നും ഞാനോർക്കുന്നു. പിന്നീടാപുസ്തകം പൊന്നു പോലെ സൂക്ഷിച്ചു. വർഷങ്ങൾക്ക് ശേഷം കോഴിക്കോട് മൊയ്തീൻ പള്ളി റോഡിലെ അൽഹുദാ ബുക്സ്റ്റാളിൽ നിന്നും അവർതന്നെ പ്രസിദ്ധീകരിച്ച ജീവിത ചിന്തകൾ-ഇമാം ശാഫിഎന്നപുസ്തകം കാണാനിടയായി. അത് ഇമാം ശാഫി യുടെ കവിതകളുടെ സമാഹാരമായിരുന്നു. മുഹമ്മദ് ശമീം ഉമരിയാണ് അതു സമാഹരിച്ചത്. മനോഹരമായ വിവർത്തനമായിരുന്നു. അറബി മൂലമോ റഫറൻസോ അതിൽ ഉണ്ടായിരുന്നില്ല. എന്നാലും ആ ഭാഷാന്തരം എന്നെ അത്ഭുതപ്പെടുത്തി. ഗ്രന്ഥകാരനെ എനിക്കു പരിചമില്ലെങ്കിലും അദ്ദേഹത്തിന്റെ ഉദ്യമത്തെയും ഭാഷാശുദ്ധിയെയും ഞാൻ അഭിനന്ദിക്കുന്നു. എന്റെ ചില പരിഭാഷകൾക്ക് ഈ പുസ്തകത്തിലെ വരികളോടു സാദൃശ്യം  കണ്ടാൽ  അതു യാദൃശ്ചികമല്ല.
രണ്ടു വർഷം മുമ്പ് ദുബായിലും  ഷാർജയിലും  വെച്ച്  കിട്ടാവുന്ന  ദീവാനുശ്ശാഫി  സമാഹരങ്ങ സംഘടിപ്പിച്ചു. അതിൽ ചിലത് അഭിപ്രായ വ്യതാസങ്ങളും റഫറൻസുകളും രേഖപ്പെടുത്തിയ നല്ല പഠനങ്ങൾ തന്നെയായിരുന്നു. അങ്ങനെ യാണ് അറബി മൂലങ്ങളോടു കൂടിയുള്ള ഒരു മലയാളപരിഭാഷ  ഉണ്ടാകുന്നത് എന്തു കൊണ്ടും ഉചിതമായിരിക്കും എന്നു തീരുമാനിച്ചത്. ദാറുൽ ഫിഖ്‌ർ  (ബെയ്‌റൂത്ത്) 2000- പ്രസിദ്ധീകരിച്ചതും മുഹമ്മദ് അബ്ദുറഹീം  (ഡമാസ്കസ്/ 1993)  സമാഹരിച്ചതുമായ  ദീവാൻ അൽ ഇമാമു ശാഫി‌ഇഎന്ന  ഗ്രന്ഥവുംദാറുൽകിതാബ് അൽ അറബി(ബെയ്റൂത്ത്‌) 2006- പ്രസിദ്ധീകരിച്ച  ഡോ. ഈമീൽ ബദീ‌അ്യ‌അഖൂബിന്റെ ദീവാൻ അൽഇമാമുശാഫി‌ഇ എന്ന  ഗ്രന്ഥവുമാണ് എന്റെ പ്രധാന റഫറൻസുകൾ. അവരുടെ തന്നെ ഉദ്ധരണികൾ  ചേർത്തു കൊടുത്തു കൊണ്ട് അവരോടുള്ള കടപ്പാടുകൾ ഞാൻ നിർവ്വഹിച്ചിട്ടുണ്ട്. ന‌ഈം സർസൂർ, മഹ്‌മൂദ്  ബീജു എന്നിവരുടെ സമാഹാരങ്ങൾ ആദ്യ ത്തെ ഗ്രന്ഥത്തിന്റെയും സുഹ്ദീ യകുൻ, അബ്ദുൽ മുൻഇം ഖഫാജി എന്നിവരുടെ സമാഹാരങ്ങൾ രണ്ടാമത്തെ ഗ്രന്ഥത്തിന്റെയും പ്രധാന റഫറൻസുകളാണെന്ന് അവരിരുവരും രേഖപ്പെടുത്തുന്നുണ്ട്. മുഹമ്മദ് അബുദു റഹീമിന്റെ  പുസ്തകം പ്രൂഫ് റീഡിംഗിൽ സൂക്ഷ്മത പുലർത്തിയിട്ടില്ല. ഈമീൽ  യ‌അ്ഖൂബിന്റെ  സമഹാരം രണ്ടു ഭാഗങ്ങളാണ്ആദ്യത്തെ  ഭാഗത്തിൽ  അഭിപ്രായ  വ്യത്യാസങ്ങളില്ലാത്ത കവിതകളും രണ്ടാമത്തേതിൽ അഭിപ്രായൈക്യം ഇല്ലാത്ത കവിതകളും വെവ്വേറെ തരംതിരിച്ചു കൊടുത്തിട്ടുണ്ട്. ഏതാനും ചില കവിത കൾ ഡോ. രിഹാബ് അക്കാവിയുടെ സമാഹാരത്തിൽ നിന്നും എടുത്തതാണ്. (ശറഹ്ദീവാൻഅൽ ഇമാമുശ്ശാഫി‌ഈ/ ഡോ.രിഹാബ് അക്കാവി/ ദാറുൽഫികർ അൽ അറബി - ബെയ്‌റൂത്ത് / 1992). ഡോ.മുജാഹിദ് മുസ്തഫ ബഹ്ജതിന്റെ സമാഹാരത്തിലെ ചില കവിതകളും അവസാന ഭാഗത്തുണ്ട്. (ദാറുൽ ഖലം / ദിമശ്‌ക് 1999).
വിഷയാധിഷ്ഠിതമായ ഒരു സമാഹരണമാണ് ഞാനിവിടെ നടത്തിയിട്ടുള്ളത്ആത്മ വിശ്വാസം, ആത്മാഭിമാനം, സാരോപദേശം, വിജ്ഞാനം, വിശ്വാസംഅഹ്ലു ബൈത്, പ്രവാസം, സൌഹൃദം, സ്ത്രീത്വം, പലവക എന്നീ ത്തു ഭാഗങ്ങളായി  കവിതകളെ  വിഭജിച്ചിട്ടുണ്ട്ഇതൊരു കൃത്യമായ വിഭജനമല്ല. പലവകയിലെ പല കവിതകളും നടേ പറഞ്ഞ അധ്യായങ്ങളിലേക്കും  ചേർക്കാൻ പറ്റിയതായി തോന്നിയേക്കാം. മന: പാഠമാക്കാനും റഫർ ചെയ്യു മ്പോൾ  എളുപ്പം  ലഭിക്കാനുള്ള  സൌകര്യത്തിനുമാണ്  ഇങ്ങനെ  ചെയ്തത്നല്ലൊരു ഇൻഡക്സും അവസാന പുറങ്ങളിലുണ്ട്. വായനക്കാരുടെ  അഭിപ്രായ ങ്ങളും  നിർദ്ദേശങ്ങളും  തുടർന്നും  പ്രതീക്ഷിക്കുന്നു
(എന്റെ 'ദീവാൻ അൽ ശാഫിഈ വിവർത്തനം' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ നിന്ന്)

1 comment:

  1. ഈ പുസ്തകം എവിടെ കിട്ടും

    ReplyDelete